പ്രാചീനകൈരളി – PEER REVIEWED JOURNAL – ORIMSS പ്രാചീനകൈരളി – PEER REVIEWED JOURNAL – ORIMSS

പ്രാചീനകൈരളി – PEER REVIEWED JOURNAL

Publication Date : 31/12/2023


Author(s) :

Dr. R.B. Sreekala, Dr. Sainaba M.


Volume/Issue :
Volume 45
,
Issue 1
(12 - 2023)



Abstract :

ഏതു ജനതയുടെയും സാംസ്‌കാരികവും ശാസ്ത്രീയവുമായ പുരോഗതിക്ക് അവരുടെ പ്രാചീനസമ്പത്ത് ഗണനീയമായ സാഹായം അനുഷ്ഠിക്കാതരിക്കയില്ല. ഈ പരമാർത്ഥം തികച്ചും മനസ്സിലാക്കി ലോകത്തിലെ പരിഷ്കൃത ജനതകൾ അവരവരുടെ പുരാതനകൃതി കളെ സംരക്ഷിക്കുന്നതിലും അവയെ യഥാവിധി പ്രസാധനം ചെയ്യു ന്നതിലും ഉന്നിദ്രമായി പ്രവർത്തിച്ചുവരുന്നുണ്ട്. എന്നുതന്നെയല്ല, പ്രബു ദ്ധരും പുരോഗമനേച്ഛക്കളുമായ രാജ്യക്കാർ പരകീയങ്ങളായ പ്രാചീ നകൃതികളെ സ്വഭാഷകളിലേക്കു വിവർത്തനം ചെയ്യുന്നതിലും കുല ങ്കഷമായി പഠിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുകയും ചെയ്തുവരുന്നു. പാശ്ചാത്യ പണ്ഡിതന്മാരുടെ കഴിഞ്ഞ 150 കൊല്ലത്തെ സോത്സാഹവും സുസ്ഥിരവുമായ പരിശ്രമം ഭാരതീയവിദ്യയെ (Indology) ശാസ്ത്രീയ മായ അടിസ്ഥാനത്തിൽ ഉറപ്പിക്കുവാൻ വളരെ ഉപകരിച്ചിട്ടുണ്ട്. ഇന്നത്തെ വിപ്ളവത്തിൻ്റെ കലവറയെന്നു പറയപ്പെടുന്ന റഷ്യയിൽ ജീവിതമരണ നിർണ്ണായകമായ മഹാസമരം നടന്നിരുന്ന കാലത്തു പോലും രാമായണം, ഭാരതം തുടങ്ങിയ വിശ്വമോഹനങ്ങളായ പ്രാചീ നകൃതികളുടെ പഠനത്തിലും പരിഭാഷണത്തിലും പണ്ഡിതന്മാർ വ്യാപ രിച്ചിരുന്നു. വിശ്വ വ്യാപകമായ വിജ്ഞാനസമ്പത്തിനെ ഉപാസിക്കുന്ന തിൽ ഒരു പരിഷ്കൃത ജനസമൂഹവും കാലദേശ ശൃംഖലയിൽ ബദ്ധ മാകുന്നതല്ലെന്നാണല്ലോ ഇത് വിശദമാക്കുന്നത്.


No. of Downloads :

0