Author(s) :
Volume/Issue :
Abstract :
ഏതു ജനതയുടെയും സാംസ്‌കാരികവും ശാസ്ത്രീയവുമായ പുരോഗതിക്ക് അവരുടെ പ്രാചീനസമ്പത്ത് ഗണനീയമായ സാഹായം അനുഷ്‌ഠിക്കാതരിക്കയില്ല. ഈ പരമാർത്ഥം തികച്ചും മന സ്സിലാക്കി ലോകത്തിലെ പരിഷ്കൃത ജനതകൾ അവരവരുടെ പുരാ തനകൃതികളെ സംരക്ഷിക്കുന്നതിലും അവയെ യഥാവിധി പ്രസാ ധനം ചെയ്യുന്നതിലും ഉന്നിദ്രമായി പ്രവർത്തിച്ചുവരുന്നുണ്ട്. എന്നുത ന്നെയല്ല, പ്രബുദ്ധരും പുരോഗമനേച്ഛക്കളുമായ രാജ്യക്കാർ പരകീയ ങ്ങളായ പ്രാചീനകൃതികളെ സ്വഭാഷകളിലേക്കു വിവർത്തനം ചെയ്യു ന്നതിലും കൂലങ്കഷമായി പഠിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുകയും ചെയ്തുവരുന്നു. പാശ്ചാത്യ പണ്ഡിതന്മാരുടെ കഴിഞ്ഞ 150 കൊല്ലത്തെ സോത്സാഹവും സുസ്ഥിരവുമായ പരിശ്രമം ഭാരതീയവി ദ്യയെ (Indology) ശാസ്ത്രീയമായ അടിസ്ഥാനത്തിൽ ഉറപ്പിക്കുവാൻ വളരെ ഉപകരിച്ചിട്ടുണ്ട്. ഇന്നത്തെ വിപ്ളവത്തിൻ്റെ കലവറയെന്നു പറയപ്പെടുന്ന റഷ്യയിൽ ജീവിതമരണ നിർണ്ണായകമായ മഹാസമരം നടന്നിരുന്ന കാലത്തുപോലും രാമായണം, ഭാരതം തുടങ്ങിയ വിശ്വ മോഹനങ്ങളായ പ്രാചീനകൃതികളുടെ പഠനത്തിലും പരിഭാഷണ ത്തിലും പണ്ഡിതന്മാർ വ്യാപരിച്ചിരുന്നു. വിശ്വവ്യാപകമായ വിജ്ഞാനസമ്പത്തിനെ ഉപാസിക്കുന്നതിൽ ഒരു പരിഷ്കൃത ജനസ മൂഹവും കാലദേശ ശൃംഖലയിൽ ബദ്ധമാകുന്നതല്ലെന്നാണല്ലോ ഇത് വിശദമാക്കുന്നത്.
No. of Downloads :
6